4,000 മുതൽ 6,000 രൂപ വരെ ശമ്പളവർധന; അമല ആശുപത്രി നഴ്സുമാരുടെ സമരം അവസാനിച്ചു

JULY 6, 2026, 1:52 AM

തൃശൂർ: തൃശൂർ അമല ആശുപത്രിയിലെ നഴ്സുമാർക്ക് 4,000 മുതൽ 6,000 രൂപ വരെ ശമ്പളവർധന അനുവദിച്ച് ആശുപത്രി മാനേജ്മെന്റ്. സമരത്തിൽ പങ്കെടുത്ത നഴ്സുമാർക്കെതിരെ പ്രതികാരനടപടികൾ സ്വീകരിക്കില്ലെന്ന ഉറപ്പും മാനേജ്മെന്റ് നൽകിയതായി ഭാരവാഹികൾ അറിയിച്ചു. ഇതോടെ അമല ആശുപത്രിയിലെ നഴ്സുമാർ സമരം അവസാനിപ്പിച്ചു.

അതേസമയം, ജൂബിലി മിഷൻ ആശുപത്രിയിലെ നഴ്സുമാരുടെ സമരം തുടരുകയാണ്. ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് ഉടൻ സംഘടിപ്പിക്കുമെന്ന് സമരസമിതി അറിയിച്ചു.

സർക്കാർ തലത്തിൽ അടുത്ത ശമ്പളപരിഷ്‌കരണം നടപ്പിലാകുമ്പോൾ ആവശ്യങ്ങൾ പരിഗണിക്കാമെന്ന നിലപാടാണ് അമല ആശുപത്രി മാനേജ്മെന്റ് നേരത്തെ സ്വീകരിച്ചിരുന്നത്. എന്നാൽ ഈ നിർദേശം അംഗീകരിക്കാനാവില്ലെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

സംസ്ഥാനത്തെ മറ്റ് സ്വകാര്യ ആശുപത്രികൾ ഇടക്കാല ശമ്പളാശ്വാസം നൽകുന്നതിൽ അനുകൂല സമീപനം സ്വീകരിച്ചിട്ടുണ്ടെന്നും, അമല ആശുപത്രിയും ജൂബിലി മിഷൻ ആശുപത്രിയും മാത്രമാണ് ഇതിന് തയ്യാറാകാതിരുന്നതെന്നും യുഎൻഎ ആരോപിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam