വയനാട്ടിൽ വൻ ലഹരിമരുന്ന് വേട്ട; 190 ബോട്ടിലുകളിലായി സൂക്ഷിച്ചിരുന്ന മുന്നൂറ് ഗ്രാമിലധികം ഹാഷിഷ് ഓയിൽ പൊലീസ് പിടിച്ചെടുത്തു

OCTOBER 15, 2026, 4:15 AM

വയനാട്: വയനാട് ജില്ലയിൽ വൻ ലഹരിമരുന്ന് വേട്ട.പടിഞ്ഞാറത്തറ പന്തിപ്പൊയിൽ സ്വദേശിയായ സുബൈർ എ.കെ എന്നയാളുടെ വീട്ടിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെടുത്തത്. 

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ 190 ബോട്ടിലുകളിലായി സൂക്ഷിച്ചിരുന്ന മുന്നൂറ് ഗ്രാമിലധികം ഹാഷിഷ് ഓയിൽ പൊലീസ് പിടിച്ചെടുത്തു.

പ്രദേശത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്ന വൻ സംഘത്തിലെ കണ്ണിയാണോ ഇയാളെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam