'രാഹുൽ മാങ്കൂട്ടത്തിൽ വിളഞ്ഞ് പഴുക്കട്ടെ'; പരിഹസിച്ച് മന്ത്രി സജി ചെറിയാൻ

JANUARY 10, 2024, 11:49 AM

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിൽ പരിഹാസവുമായി  മന്ത്രി സജി ചെറിയാൻ.  രാഹുൽ മാങ്കൂട്ടത്തിൽ വിളഞ്ഞ് പഴുക്കട്ടെയെന്നായിരുന്നു മന്ത്രിയുടെ പരിഹാസം.   ജയിൽ വാസം രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമെന്നും മന്ത്രി പറഞ്ഞു. 

 ജയിലിൽ പോകാൻ താത്പര്യപ്പെടുന്നവരാണ് എപ്പോഴും പൊതു പ്രവർത്തനത്തിൽ മുന്നോട്ട് വരുന്നത്. നിയമ വിരുദ്ധമായി ഒരു കാര്യവും സർക്കാർ ചെയ്യില്ല. 

അക്രമത്തിന് നേതൃത്വം നല്കിയതിനാണ് അറസ്റ്റ് ചെയ്തതെന്നും സജി ചെറിയാൻ വ്യക്തമാക്കി. അക്രമം നടത്താൻ മുൻകയ്യെടുത്ത ആരാണ് ജയിലിൽ പോകാത്തതെന്നും സജി ചെറിയാൻ ചോദിച്ചു.

vachakam
vachakam
vachakam

 'മാധ്യമങ്ങൾ ചില ആളുകൾക്ക് പ്രത്യേക പ്രാധാന്യം കൊടുക്കുന്നു. മാധ്യമങ്ങൾ പുതിയ കുറെ നേതാക്കളെ സൃഷ്ടിക്കുന്നു. ഇന്ന് ഈ മന്ത്രി സഭയിൽ ആരാണ് ജയിലിൽ പോകാത്തത്. ഞാൻ അടക്കം ജയിലിൽ പോയിട്ടുണ്ട്. അന്ന് ഒരു മാധ്യമങ്ങളും സഹായത്തിനു ഉണ്ടായിട്ടില്ല.

മാധ്യമങ്ങളുടെ സഹായം അന്നുണ്ടായിരുന്നെങ്കിൽ ഞാനിന്ന് ലോകപ്രശസ്തനായേനെ'യെന്നും സജി ചെറിയാൻ പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam