പിവി ശ്രീനിജൻ സീറ്റിനായി സമീപിച്ചു, നുണ പരിശോധനക്ക് വിധേയനാക്കണം'; സാബു ജേക്കബ്

OCTOBER 6, 2025, 10:07 PM

കൊച്ചി: കുന്നത്തുനാട് എംഎല്‍എ പി.വി. ശ്രീനിജിനെതിരെ ആരോപണങ്ങളുമായി ട്വന്റി20 നേതാവും കിറ്റക്‌സ് എംഡിയുമായ സാബു എം. ജേക്കബ്.

പി. വി ശ്രീനിജിനെ നുണ പരിശോധനക്ക് വിധേയനാക്കണന്ന് സാബു ജേക്കബ് പറഞ്ഞു .ശ്രീനിജൻ സീറ്റിനായി തന്നെ സമീപിച്ചിട്ടില്ല എന്ന് നുണ പറയുകയാണ്.'രണ്ടു തവണ തന്റെ വീട്ടിൽ വന്നത് വിവാഹം ക്ഷണിക്കാൻ അല്ലല്ലോയെന്ന് അദ്ദേഹം പരിഹസിച്ചു.

നുണ പരിശോധന നടത്തിയാൽ പല അഴിമതി കഥകളും പുറത്തുവരും.ആലുവയിലെ ഒരു സിപിഎം നേതാവ് കൂടി സീറ്റ് ചോദിച്ചു വന്നിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.

vachakam
vachakam
vachakam

സിപിഎം നേതാക്കൾ പണം വാങ്ങീട്ടുണ്ട്.ഒന്നിനും രസീത് ഇല്ലായിരുന്നു.തന്‍റെ  ഉത്പന്നങ്ങളെകുറിച്ച് എന്നും മോശം പറയുന്ന ആളാണ് ശ്രീനിജൻ. അതെ ശ്രീനിജിൻ തന്റെ സ്ഥാപനത്തിൽ വന്നു സാധനങ്ങൾ വാങ്ങിയത്കൊണ്ടാണ് വീഡിയോ പുറത്തു വിട്ടത്. 

ട്വന്‍റി ട്വന്‍റി പഞ്ചായത്തുകളിലെ വികസന പ്രവർത്തനം ജനങ്ങളെ ബോധിപ്പിക്കും.എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ ScSt നിയമപ്രകാരം പരാതി നൽകലാണ് ശ്രീനിജന്‍റെ  ശീലം.നിലവിൽ ഒരു മുന്നണിയുമായും കൈ കോർക്കുന്നില്ല എന്നും സാബു ജേക്കബ്ബ് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam