തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്ത് നിന്ന് മാറ്റി നിർത്തിയെന്ന ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാറിന്റെ വെളിപ്പെടുത്തല്‍ തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.
പത്മകുമാർ പറയുന്ന കാര്യങ്ങൾ സംഭവിച്ചിട്ടില്ല. അതിനെ കുറിച്ച് അറിയില്ലെന്നും പിണറായി വിജയൻ പറഞ്ഞു.പത്മകുമാറിനെ ആരും ശബരിമലയിൽ നിന്ന് മാറ്റി നിർത്തിയിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വീശദീകരിച്ചു.
അതേസമയം, ശബരിമല സ്വർണകൊള്ളയിൽ പാർട്ടി നടപടി നേരിടുന്ന ആളാണ് പത്മകുമാറെന്നും, മറുപടി പറയേണ്ട കാര്യം തനിക്കില്ലെന്നുമായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.
സിപിഎം നാളെ അച്ചടക്കനടപടി എടുക്കാനിരിക്കെ പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്നതാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാറിന്‍റെ തുറന്ന് പറച്ചില്‍. ഭരണനേതൃത്വത്തിലെ ഒരു ഉന്നതൻ തന്നെ ശബരിമലയിൽ നിന്ന് മാറ്റി നിർത്തിയാണ് യുവതികളെ പ്രവേശിപ്പിച്ചതെന്നാണ് പത്മകുമാർ അടുത്ത സുഹൃത്തുക്കളോട് പറയുന്നത്. ഡയറിക്കുറിപ്പിലെഴുതിയ കാര്യങ്ങൾ തുറന്ന് പറയാനാണ് പത്മകുമാറിൻ്റെ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
