തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിഭാഗത്ത് ഹാജരാകുന്നത് രണ്ടു മുൻ ഹൈക്കോടതി ജഡ്ജിമാരടക്കം പ്രമുഖരുടെ അഭിഭാഷക നിരയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
അതുകൊണ്ട് തന്നെ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് എസ്ഐടി.
കട്ടിള പാളി ദ്വാരപാലക പാളി കേസുകളിൽ പ്രത്യേകം പ്രത്യേകം സ്പെഷ്യൽ പ്രോസിക്യൂട്ടർമാരെ നിയമിക്കാനുള്ള സാധ്യതയും തേടും.
രണ്ട് അംഗങ്ങളുടെ പാനൽ എസ്ഐടി കൈമാറും. ലോകായുക്ത പ്രോസിക്യൂട്ടർ ചന്ദ്രശേഖരൻ നായർ, വിജിലൻസ് സ്പെഷ്യൽ ജിപി എ രാജേഷ് എന്നിവരാണ് പട്ടികയിലുള്ളത്.
കുറ്റപത്രം കാര്യക്ഷമമാക്കാൻ പ്രോസിക്യൂട്ടർമാരുടെ നിയമസഹായം വേണമെന്ന് എസ്ഐടി അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥ വീഴ്ച തെളിയിക്കാൻ കൂടുതൽ നിയമസഹായം വേണമെന്നും എസ്ഐടി ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്