തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന് അടുത്ത ബന്ധമുണ്ടെന്ന ആരോപണങ്ങൾ ശക്തമാകുന്നു. ഇരുവരുടെയും ബന്ധം വ്യക്തമാക്കുന്ന കൂടുതൽ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
അതേസമയം അടൂർ പ്രകാശ് ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ഉപഹാരം കൈമാറുന്ന ദൃശ്യങ്ങളാണ് പുറത്തുവന്ന ചിത്രങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ ചിത്രങ്ങൾ പുറത്ത് വന്നതോടെ അടൂർ പ്രകാശ് കൂടുതൽ രാഷ്ട്രീയ സമ്മർദ്ദത്തിലായിരിക്കുകയാണ്. ചിത്രങ്ങളിൽ പോറ്റിയുടെ അടുത്ത സുഹൃത്തുക്കളായ രമേശ് റാവുവും അനന്തസുബ്രമണ്യവും ഒപ്പമുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
