ശബരിമല സ്വർണക്കൊള്ള കേസ്;   പി എസ് പ്രശാന്തും അജികുമാറും റിമാൻഡിൽ

JULY 23, 2026, 10:07 AM

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, മുൻ അംഗം എ അജികുമാർ എന്നിവർ റിമാൻഡിൽ.

 2025 ൽ ഹൈക്കോടതി അനുമതിയില്ലാതെ ദ്വാരപാലക പാളികൾ സ്വൂർണ്ണം പൂശാൻ പുറത്തേക്ക് കൊണ്ടുപോയതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് എസ് ഐ ടി ഇവരെ അറസ്റ്റ് ചെയ്തത്.

രാഷ്ട്രീയ സമ്മർദ്ദം മൂലം ഉടൻ അറസ്റ്റിലാകുമെന്ന് രാവിലെ പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്.  

vachakam
vachakam
vachakam

 കൊല്ലം വിജിലൻസ് കോടതിയാണ് ഇരുവരെയും 13 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഇവരെ പൂജപ്പുര സ്‌പെഷ്യൽ ജയിലിലേക്ക് കൊണ്ട് പോകും. കോടതിയിൽ ഇരുവരും ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച സാഹചര്യത്തിൽ വേണ്ട ചികിത്സ നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.


 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam