കൊല്ലം: ശബരിമല സ്വർണ്ണമോഷണക്കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ.വിജയകുമാറിന്റെ ജാമ്യഹർജിയിൽ കോടതി ഉത്തരവ് ഇന്ന്. കൊല്ലം വിജിലൻസ് കോടതിയാണ് ഉത്തരവ് പറയുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എ.പത്മകുമാർ പ്രസിഡന്റായിരുന്ന സമയത്തെ സിപിഎം പ്രതിനിധിയായിരുന്നു എൻ.വിജയകുമാർ.സ്വർണ്ണമോഷണക്കേസിൽ 2025 ഡിസംബർ 29നാണ് പ്രത്യേക അന്വേഷണ സംഘം വിജയകുമാറിനെ അറസ്റ്റ് ചെയ്‌തത്.കട്ടിള പാളി കേസിലും ദ്വാരപാലക ശില്പ കേസിലും പ്രതിയാണ് വിജയകുമാർ.പത്മകുമാറിന്റെ നിർദേശപ്രകാരമാണ് പാളികൾ കൈമാറാൻ ഉള്ള രേഖകളിൽ ഒപ്പ് വെച്ചതെന്നും തനിക്ക് സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് വിജയകുമാറിന്റെ മൊഴി.
അതേസമയം, റിമാൻഡിൽ കഴിയവേയാണ് ആരോഗ്യ പ്രശ്നങ്ങളടക്കം ചൂണ്ടിക്കാട്ടി വിജിലൻസ് കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചത്. ഹർജിയിൽ വിശദമായി വാദം കേട്ട ശേഷമാണ് ഇന്ന് ഉത്തരവ് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വാല്‍പ്പാറ അപകടം: കോയമ്പത്തൂരില്‍ ചികിത്സയിലുള്ള രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു
സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്
കടുത്തുരുത്തിയില്‍ യുവതി വീട്ടില്‍ പ്രസവിച്ചു; തുണിയില്‍ പൊതിഞ്ഞുവെച്ച നിലയില്‍ കണ്ടെത്തിയ നവജാതശിശു മരിച്ചു
ലഹരി ഇടപാട് സംബന്ധിച്ച മുന്‍വൈരാഗ്യം; യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ അച്ഛനും രണ്ട്