ശബരിമല സ്വർണക്കൊള്ള; ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

FEBRUARY 5, 2026, 12:04 AM

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാൻ വൈകിയ സാഹചര്യത്തിലാണ് കോടതി ഈ തീരുമാനം എടുത്തത് എന്നാണ് ലഭിക്കുന്ന വിവരം. 

അതേസമയം സ്വാഭാവിക ജാമ്യം പ്രതിയുടെ നിയമപരമായ അവകാശമാണെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ദ്വാരപാലക ശിൽപ്പവുമായി ബന്ധപ്പെട്ട കേസിൽ 2025 ഒക്ടോബർ 17-നാണ് പോറ്റിയെ അറസ്റ്റ് ചെയ്തത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ആ കേസിലും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. തുടർന്ന് കട്ടിളപ്പാളി കേസിൽ നവംബർ 3-നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇപ്പോഴത്തെ വിധിയോടെ കേസിലെ നടപടികൾ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam