തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേക്ക് മാത്രമല്ല വി എന്‍ വാസവനിലേക്കും എത്തണമെന്ന് കെ മുരളീധരന്‍.
അന്വേഷണം മന്ത്രിമാരിലേക്കും മുന്‍ മന്ത്രിമാരിലേക്കും നീളണമെന്ന് കെ മുരളീധരന്‍ പറഞ്ഞു.
സ്വര്‍ണം ഇളക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുപോകണമെങ്കില്‍ ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും മാത്രം വിചാരിച്ചാല്‍ പോര. സര്‍ക്കാര്‍ ഒന്നും അറിയാതിരിക്കില്ല.
ഹൈക്കോടതിയുടെ പൂര്‍ണ്ണനിയന്ത്രണം ഉള്ളതിനാലാണ് കേസ് ഇത്രയെങ്കിലും എത്തിയത്. ഇവിടംകൊണ്ട് അവസാനിപ്പിക്കരുത്.
മന്ത്രിമാര്‍ക്ക് ഉത്തരവാദിത്തം ഇല്ലെന്ന് പറഞ്ഞാല്‍ നിലം തൊടാതെ വിഴുങ്ങാനാകില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
