കൊച്ചി: ജെഎസ്‌കെ സിനിമാ വിവാദത്തിനിടെ സെന്‍സര്‍ ബോര്‍ഡിനോട് ദൈവങ്ങളുടെ പട്ടിക നല്‍കാന്‍ ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ നൽകി അഭിഭാഷകനായ ഹരീഷ് വാസുദേവൻ. ആണ്‍ ദൈവങ്ങളുടേയും പെണ്‍ ദൈവങ്ങളുടേയും പട്ടിക വേണമെന്നാണ് അപേക്ഷയിൽ ആവശ്യം.
അതേസമയം തന്റെ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് പേരിടുമ്പോള്‍ ജാഗ്രത പുലര്‍ത്തുന്നതിന് വേണ്ടിയാണ് പട്ടിക ആവശ്യപ്പെട്ടതെന്നാണ് ഹരീഷിന്റെ വിശദീകരണം. സുരേഷ് ഗോപിയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കുമോ എന്ന കാര്യത്തില്‍ ആശങ്ക തുടരുന്ന സാഹചര്യത്തിൽ ആണ് ഈ രസകരമായ അപേക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
