തിരുവനന്തപുരം: കോൺഗ്രസ് സർക്കാരിൻ്റെ പ്രകടനപത്രികയിലെ രണ്ടാമത്തെ വാഗ്ദാനമായ കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം ആയിരം രൂപ നൽകുമെന്നുള്ള ഗ്യാരൻ്റി നടപ്പാക്കാനുള്ള കണക്കെടുപ്പ് ആരംഭിച്ചു.
കണക്കെടുപ്പ് നടത്താനുള്ള ചുമതല കോളേജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടർക്കാണ് നൽകിയിട്ടുള്ളത്.സർവകലാശാല തലത്തിൽ കണക്കെടുപ്പ് തുടങ്ങിയതായാണ് സൂചന.സംസ്ഥാനത്ത് 7 ലക്ഷം കോളേജ് വിദ്യാർഥിനികൾ ഉണ്ടെന്നാണ് പ്രാഥമിക കണക്ക്. ഇത് സർക്കാരിന് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ.
അതിനിടെ, കോൺഗ്രസ് പ്രഖ്യാപിച്ച ഇന്ദിര ഗ്യാരൻ്റികൾ സംസ്ഥാനത്തിന് വൻ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. പദ്ധതികൾ നടപ്പാക്കാൻ ഈ വർഷം അധികമായി 10,000 കോടിയിലധികം രൂപയാണ് കണ്ടെത്തേണ്ടത്. കേന്ദ്ര വിഹിതത്തിൽ കൂടി കുറവ് വരുന്നതോടെ ഗ്യാരൻ്റികൾ എങ്ങനെ നടപ്പാക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
