തൃശൂര്‍: വീട്ടിൽ തെന്നിവീണ് പരിക്കേറ്റ തൃശൂര്‍ നാട്ടിക എംഎല്‍എ സി സി മുകുന്ദനെ സന്ദര്‍ശിച്ച് റവന്യൂമന്ത്രി കെ രാജന്‍. മുന്‍മന്ത്രി വി എസ് സുനില്‍കുമാര്‍, സിപിഐ ജില്ലാസെക്രട്ടറി കെ ജി ശിവാനന്ദന്‍ എന്നിവരോടൊപ്പമാണ് മന്ത്രി കെ രാജന്‍ തൃശൂരിലെ സി സി മുകുന്ദന്‌റെ വീട്ടിലെത്തിയത്.
അതേസമയം എംഎല്‍എയുടെ വീട് ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്. വീടിന്‌റെ ശോച്യാവസ്ഥ നേരില്‍ക്കണ്ട റവന്യൂമന്ത്രി കെ രാജന്‍, സി സി മുകുന്ദന് പാര്‍ട്ടി എല്ലാവിധ സഹായങ്ങളും ചെയ്തുനല്‍കുമെന്ന് അറിയിച്ചാണ് മടങ്ങിയത്.
എന്നാൽ കാലപ്പഴക്കമുള്ള എംഎല്‍എയുടെ ഓടിട്ട വീട് ജപ്തി ഭീഷണിയിലുമാണ് എന്നാണ് ലഭിക്കുന്ന വിവരം. കാരമുക്ക് സഹകരണ ബാങ്കില്‍ നിന്നും പത്ത് വര്‍ഷം മുന്‍പ് ആറ് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ് വീട് ജപ്തി ഭീഷണിയിലായത്. ജപ്തി ഭീഷണിയിലായ വീട് വീണ്ടെടുക്കണമെങ്കില്‍ 20 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് എംഎല്‍എ വ്യക്തമാക്കുന്നത്. പാര്‍ട്ടി കൂടെയുണ്ടാകുമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കെ രാജന്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്