വ്യാജ ട്രേഡിംഗ് ആപ്പിൽ മൂന്ന് കോടി നഷ്ടം; വിരമിച്ച ബിഎസ്എൻഎൽ ജീവനക്കാരൻ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

FEBRUARY 9, 2026, 10:02 PM

കൊച്ചി: വ്യാജ ഓൺലൈൻ ട്രേഡിംഗ് ആപ്പിലൂടെ വൻ സാമ്പത്തിക നഷ്ടം നേരിട്ട വിരമിച്ച ബിഎസ്എൻഎൽ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. കോട്ടയം പാലൂർപടി സ്വദേശിയായ മേക്കാട്ട് മന രാജൻ നമ്പൂതിരി (65)യെ ഇന്നലെ പുലർച്ചെ തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്തെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ട്രെയിനിന് മുന്നിൽ ചാടിയാണ് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ ഒന്നര വർഷമായി മകളോടൊപ്പം വെണ്ട്രപ്പിള്ളിയിലെ ഒരു അപാർട്ട്‌മെന്റിൽ താമസിച്ചുവരികയായിരുന്നു. ഒരു വർഷം മുൻപ് “യുഎസ് സ്റ്റോക്ക് മാർക്കറ്റ് ട്രേഡ്” എന്ന വ്യാജ ട്രേഡിംഗ് ആപ്പിൽ നിക്ഷേപിച്ചതോടെ രാജൻ നമ്പൂതിരിക്ക് വൻ നഷ്ടമുണ്ടായി. നിക്ഷേപിച്ച തുക തിരികെ നൽകാതെ കൂടുതൽ പണം ആവശ്യപ്പെട്ട തട്ടിപ്പുസംഘം, മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഏകദേശം മൂന്ന് കോടി രൂപ കൈക്കലാക്കിയതായി പരാതിയിൽ പറയുന്നു. തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം പൊലീസിൽ പരാതി നൽകിയിരുന്നു; അന്വേഷണം പുരോഗമിക്കുകയായിരുന്നു.

സാമ്പത്തിക നഷ്ടത്തെ തുടർന്ന് രാജൻ മനോവിഷമത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. സ്റ്റോക്ക് മാർക്കറ്റിനും ഓൺലൈൻ ട്രേഡിംഗിനും വലിയ താൽപ്പര്യമുണ്ടായിരുന്ന അദ്ദേഹം മറ്റു പ്ലാറ്റ്‌ഫോമുകളിലും ഇടപാടുകൾ നടത്തിയിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam