കുന്നുകര: വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ച റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നതായി റിപ്പോർട്ട്. കുന്നുകര അഭയം വീട്ടില്‍ മുരളീധരൻ്റെ ഭാര്യ ഇന്ദിരയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ് ഇന്ദിര തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിൽ തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഒറ്റയ്ക്ക് താമസിക്കുന്നതിനാല്‍ പുറത്ത് നിന്ന് അറിയാത്ത ആരെങ്കിലും വന്നാല്‍ ഇന്ദിര വാതില്‍ തുറക്കാറില്ലായിരുന്നു. എന്നാല്‍ കൊച്ചുമകളുടെ സുഹൃത്തും പരിചയകാരനുമായ പ്രതി വീട്ടില്‍ വന്നപ്പോള്‍ ഇന്ദിര വീട്ടിനുള്ളിലേക്ക് ക്ഷണിക്കുകയായിരുന്നു. സംസാരിച്ചിരിക്കുന്നതിനിടയില്‍ ഇയാല്‍ ഇന്ദിരയുടെ സ്വര്‍ണ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. തടഞ്ഞ ഇന്ദിരയെ ആക്രമിച്ച് തലയൊട്ടിക്കും കൈക്കും കാലിനും പരിക്കേല്‍പ്പിച്ചു. പിന്നാലെ മാല പൊട്ടിച്ച് പ്രതി കടന്നു കളയുകയായിരുന്നു.
എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇന്ദിരയുടെ കൊച്ചുമകളുടെ സുഹൃത്താണ് കസ്റ്റഡിയിലായത് എന്നാണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സംസ്ഥാനത്തെ തകർത്ത പ്രളയം മനുഷ്യനിർമ്മിതം; സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ
സ്ഥാനാർഥിയെ ജയിപ്പിക്കാൻ വോട്ട് ചെയ്യാനെത്താമെന്ന മോഹത്തിന് തിരിച്ചടി; വിമാനക്കൂലി കുത്തനെ കൂട്ടി
ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി