ആദരവ്....അഭിമാനം... മോഹൻലാലിനെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ

SEPTEMBER 21, 2025, 4:06 AM

മുംബൈ: ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ നടൻ മോഹൻ ലാലിനെ മുക്തകണ്ഠം പ്രശംസിച്ച് ബോളീവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ. തന്റെ ഫേസ്ബുക്കിൽ പേജിൽ മലയാളത്തിൽ കുറിച്ച ആശംസയിൽ മോഹൻലാലിനോട് ആദരവും അദ്ദേഹത്തെക്കുറിച്ച് ഓർക്കുമ്പോൾ അഭിമാനവുമുണ്ടെന്ന് ബച്ചൻ പറഞ്ഞു.

ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നിങ്ങൾക്ക് ലഭിച്ചതിൽ മോഹൻലാൽ ജി വളരെ സന്തോഷവാനാണ്, അതിയായ സന്തോഷം തോന്നുന്നു ഏറ്റവും അർഹമായ അംഗീകാരം. ഒരുപാട് അഭിനന്ദനങ്ങൾ - ബച്ചൻ കുറിച്ചു.

നിങ്ങളുടെ പ്രവൃത്തിയുടെയും കരകൗശലത്തിന്റെയും വലിയ ആരാധകനാണ് ഞാൻ. ഏറ്റവും പ്രകടമായ ചില വികാരങ്ങൾ പ്രകടിപ്പിക്കുന്നതിലെ ലാളിത്യം ശരിക്കും ശ്രദ്ധേയമാണ്. നിങ്ങളുടെ അജയ്യമായ കഴിവുകൾ കൊണ്ട് ഞങ്ങളെയെല്ലാം ആദരിക്കുന്നത് തുടരട്ടെ.

vachakam
vachakam
vachakam

ഞങ്ങൾക്ക് ഒരു പാഠമായി തുടരട്ടെ. അതിരറ്റ ആദരവോടും അഭിമാനത്തോടും കൂടി, ഞാൻ എപ്പോഴും ഒരു സമർപ്പിത ആരാധകനായി തുടരുന്നു. നമസ്‌കാരം- എന്ന് കൂടി പറഞ്ഞാണ് ബച്ചൻ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam