'പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം കോടതി അം​ഗീകരിച്ചു'; പബ്ലിക് പ്രോസിക്യൂട്ടർ പറയുന്നു

JANUARY 30, 2024, 12:26 PM

ആലപ്പുഴ:  അഡ്വ. രൺജിത് ശ്രീനിവാസ് വധക്കേസിൽ പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം കോടതി അം​ഗീകരിച്ചുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കൽ. കേസിലെ കോടതി വിധിക്കു ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

 കോടതി വിധിച്ച പിഴ തുക രൺജിത്തിന്റെ കുടുംബാം​ഗങ്ങൾക്ക് നൽകണം. സെഷൻസ് കോടതി വധശിക്ഷ വിധിച്ചുകഴിഞ്ഞാൽ കൺഫർമേഷന് വേണ്ടി ഹൈക്കോടതിയിലേക്ക് അയയ്ക്കും. ആ നടപടികൾ നടക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. 

പ്രതികൾ നിരോധിത സംഘടനകളായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്ഡിപിഐ സംഘടനയിലെ പ്രവർത്തകരാണെന്ന പ്രോസിക്യൂഷന്റെ വാദം കോടതി ശരിവെച്ചു. 

vachakam
vachakam
vachakam

അപൂർവ്വങ്ങളിൽ അപൂർവ്വമായി മുന്നോരുക്കത്തോടെ ലിസ്റ്റ് തയ്യാറാക്കി, വീട്ടിൽ അതിക്രമിച്ച് കയറി കുടുംബാം​ഗങ്ങളുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകം നടത്തിയത്.

അത് കൊണ്ട് തന്നെ വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അം​ഗീകരിക്കുകയായിരുന്നുവെന്ന് അഭിഭാഷകൻ വ്യക്തമാക്കി. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam