തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലേക്കുള്ള മിൽമയുടെ നെയ് വിൽപ്പനയുമായി ബന്ധപ്പെട്ട് ക്ഷീരവികസന വകുപ്പ് ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി.
നെയ് സപ്ലൈ ചെയ്യുന്നതിന് 70 ദിവസത്തെ സമയമുണ്ടായിട്ടും കൃത്യമായി ടെൻഡർ ക്ഷണിക്കാതെ ചട്ടങ്ങൾ ലംഘിച്ചെന്നാണ് പ്രധാന കണ്ടെത്തൽ. നെയ് ഇടപാടിനുള്ള അപേക്ഷ ക്ഷണിച്ചത് നിയമവിരുദ്ധമായാണെന്നും, കൂടുതൽ ആളുകളുടെ അപേക്ഷ ലഭിക്കാനാണ് ടെൻഡർ ഒഴിവാക്കിയതെന്ന വാദം നിലനിൽക്കുന്നതല്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
കരാർ കിട്ടിയ കമ്പനിക്ക് 1,65,000 ലിറ്റർ നെയ്ക്ക് ഓർഡർ ലഭിച്ചെങ്കിലും സപ്ലൈ ചെയ്തത് 1,56,010 ലിറ്റർ നെയ്യാണ്. ശബരിമലയിലേക്ക് ആകെ തയ്യാറാക്കേണ്ടത് 30 ബാച്ച് നെയ്യാണെങ്കിലും രേഖകളിൽ ആകെ 6 ബാച്ച് നമ്പറുകൾ മാത്രമാണുള്ളത്.
കൂടാതെ, ഒരു ടിൻ നെയ് എത്തിക്കുന്നതിന് കരാറുകാരൻ അസാധാരണമായ വിലക്കുറവാണ് കോട്ട് ചെയ്തത്. മറ്റ് സ്ഥാപനങ്ങൾ 81 രൂപയും 48 രൂപയും ചെലവ് കണക്കാക്കിയപ്പോൾ, കരാർ ലഭിച്ച കമ്പനി കോട്ട് ചെയ്തത് വെറും 18 രൂപ മാത്രമാണ്. ഇത് കടുത്ത ദുരൂഹതയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
