ആലപ്പുഴ: തോട്ടപ്പള്ളി മണ്ണുംപുറം ഫ്ലാറ്റ് സമുച്ചയത്തിൽ നിന്ന് നിർമ്മാണോത്ഘാടനത്തിന്റെ ശിലാഫലകം എടുത്തുമാറ്റിയതിൽ അതൃപ്തി പരസ്യമാക്കി മുൻ മന്ത്രി ജി സുധാകരൻ.
അന്നത്തെ ശിലാസ്ഥാപന ഫലകം മാറ്റിയാണ് ഇപ്പോൾ ഉദ്ഘാടന ഫലകം വച്ചതെന്നും ഫലകം കാണാനില്ലെന്ന് പറയുന്നത് ഗുരുതര വീഴ്ചയാണെന്നും ജി സുധാകരൻ വ്യക്തമാക്കി. വികസനത്തിന്റെ ചരിത്രം മറയ്ക്കുന്ന ഈ രീതി അമ്പലപ്പുഴയിൽ അടുത്തകാലത്ത് കാണുന്ന പ്രവണതയാണെന്നും ജി സുധാകരൻ പറയുന്നു.
മത്സ്യത്തൊഴിലാളി പുനർഗേഹം പദ്ധതിയുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച ഫ്‌ളാറ്റ് സമുച്ചയങ്ങൾ മന്ത്രി സജി ചെറിയാനാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. അന്ന് എംഎൽഎയും മന്ത്രിയുമായിരുന്ന താൻ അഭ്യർത്ഥിച്ചതനുസരിച്ചാണ് ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഫ്‌ളാറ്റ് സമുച്ചയം അനുവദിച്ചതെന്നാണ് ജി സുധാകരൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.
കുറിപ്പിന്റെ പൂർണ്ണരൂപം-
ആലപ്പുഴ തോട്ടപ്പള്ളി മണ്ണുംപുറം കോളനിയിൽ 300ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് താമസിക്കാൻ വേണ്ടി നിർമ്മിച്ച മണ്ണും പുറത്തെ ഫ്‌ലാറ്റ് സമുച്ചയത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം ഇന്നലെ മന്ത്രി സ. സജി ചെറിയാൻ നിർവഹിച്ചു. എം എൽ എ സ.എച്ച് സലാം അടക്കമുള്ളവർ പങ്കെടുത്തു. കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് സഖാവ്. മേഴ്‌സികുട്ടി അമ്മ മത്സ്യവകുപ്പ് മന്ത്രി ആയിരുന്നപ്പോൾ സ്ഥലം എംഎൽഎയും മന്ത്രിയും എന്ന നിലയിൽ അഭ്യർത്ഥിച്ചത് അനുസരിച്ച് ആണ് ഈ ഫ്‌ലാറ്റ് സമുച്ചയം അനുവദിക്കപ്പെട്ടത്. അന്ന് ശിലാസ്ഥാപനവും നടത്തി. എന്നാൽ ശിലാസ്ഥാപനത്തിന്റെ ഫലകം മാറ്റിയശേഷമാണ് ഉദ്ഘാടനത്തിന്റെ ഫലകം ഇപ്പോൾ വെച്ചിരിക്കുന്നത്. ആ ഫലകം കാണാനില്ലെന്നു പറയുന്നു. ഇത് ഗുരുതരമായ ഒരു വീഴ്ചയാണ്. വികസനത്തിന്റെ ചരിത്രം മറയ്ക്കുന്ന ഈ രീതി അമ്പലപ്പുഴയിൽ അടുത്തകാലത്ത് കാണുന്ന ഒരു പ്രവണതയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
