റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവിയായേക്കും

JUNE 29, 2025, 3:13 AM

തിരുവനന്തപുരം: റവാഡ  ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവിയായേക്കും. കേന്ദ്ര സർവീസിലുള്ള അദ്ദേഹത്തെ സംസ്ഥാനം വിവരം ധരിപ്പിച്ചതായാണ് സൂചന. 

നിലവിൽ കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ സ്പെഷൽ ഡയറക്റ്ററായ ചന്ദ്രശേഖറോട് തിങ്കളാഴ്ച കേരളത്തിലെത്താനുള്ള അനൗദ്യോഗിക നിർദേശം നൽകിയതായാണ് സൂചന. അന്തിമ തീരുമാനം തിങ്കളാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി അറിയിക്കും.

അദ്ദേഹത്തിൻറെ നിയമനത്തോടു സിപിഎമ്മിൽ നിന്ന് രാഷ്ട്രീയ എതിർപ്പുയർന്നാൽ മാത്രം നിതിൻ അഗർവാളിനെ പരിഗണിക്കും.

vachakam
vachakam
vachakam

 കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തെത്തിയ ചന്ദ്രശേഖർ മുഖ്യമന്ത്രിയെ നേരിൽ കണ്ടിരുന്നു. നിലവിലുള്ള പൊലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥ പ്രമുഖർ അദ്ദേഹത്തെ പിന്തുണച്ചതും അനുകൂലമായിട്ടുണ്ട്.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam