എൻഐഎക്ക് നൽകിയ പരാതി വൈകിയതിലാണ് തനിക്ക് അത്ഭുതം തോന്നിയതെന്ന് വേടൻ 

MAY 29, 2025, 1:21 AM

കൊച്ചി:  ബിജെപി നേതാവ് തനിക്കെതിരെ എൻഐഎക്ക് പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി റാപ്പർ വേടൻ. 

പരാതി അന്ന് തന്നെ വരുമെന്നാണ് പ്രതീക്ഷിച്ചതായിരുന്നു. ജനാധിപത്യ രാജ്യത്ത് ആരെയും വിമർശിക്കാം. അത് തുടരും. സംഘപരിവാർ വിമർശനം അവർക്ക് മടുക്കുമ്പോൾ നിർത്തും.

ബിജെപി നേതാവ് എൻഐഎക്ക് നൽകിയ പരാതി വൈകിയതിലാണ് തനിക്ക് അത്ഭുതം തോന്നിയതെന്ന് വേടൻ പറഞ്ഞു. ജാമ്യ വ്യവസ്ഥയുടെ ഭാ​ഗമായി കൊച്ചിയിലെത്തിയപ്പോഴാണ് വേടൻ്റെ പ്രതികരണം. 

vachakam
vachakam
vachakam

 പാട്ടിലൂടെയുള്ള തന്റെ രാഷ്ട്രീയം നിർത്താൻ ഉദ്ദേശിക്കുന്നില്ല. തന്നെ വിമർശിക്കുന്ന രാഷ്ട്രീയക്കാർ സ്വകാര്യമായി വിളിച്ച് പിന്തുണ നൽകാറുണ്ട്. കേസുകൾ പരിപാടികളെ ബാധിച്ചിട്ടുണ്ട്. അത് മറികടക്കാനാണ് ശ്രമമെന്നും വേടൻ പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam