എസ്‌ഐ ലൈംഗികമായി പീഡിപ്പിച്ചു; കൈപ്പത്തിയിൽ കുറിപ്പെഴുതി ഡോക്ടർ ജീവനൊടുക്കി

OCTOBER 24, 2025, 5:58 AM

മുംബൈ: എസ്‌ഐ ലൈംഗികമായി പീഡിപ്പിച്ചു എന്ന് കൈപ്പത്തിയിൽ കുറിപ്പെഴുതി വച്ച് ഡോക്ടർ ജീവനൊടുക്കി.

അഞ്ച് മാസത്തിനിടയിൽ നാല് തവണ എസ്ഐ ഗോപാൽ ബദ്‌നെ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വനിതാ ഡോക്ടർ കുറിപ്പിൽ വ്യക്തമാക്കി.

ജീവനൊടുക്കുന്നതിന് മുൻപ് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും കുറിപ്പിൽ പറയുന്നു.

vachakam
vachakam
vachakam

ഇടതു കൈപ്പത്തിയിലാണ് വനിതാ ഡോക്ടർ കുറിപ്പെഴുതി വച്ചത്. കുറിപ്പിൽ, എസ്‌ഐ ഗോപാൽ ബദ്‌നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നും, നിരന്തമായ പീഡനമാണ് തന്നെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നും കുറിപ്പിൽ പറയുന്നു. ആരോപണവിധേയനായ ഗോപാൽ ബദ്‌നെയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ഫാൽട്ടാൻ സബ് ജില്ലാ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്തിരുന്ന ഡോക്ടർ ജൂൺ 19 ന് ഫാൽട്ടാനിലെ സബ്-ഡിവിഷണൽ ഓഫീസിലെ ഡിഎസ്‌പിക്ക്(ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്) അയച്ച കത്തിലും സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam