പാലക്കാട്: പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന ലൈംഗികാരോപണങ്ങളിൽ പ്രതികരിച്ച് നടനും സംവിധായകനുമായ രമേശ് പിഷാരടി. രാഹുൽ മാങ്കൂട്ടത്തിൽ കുറേക്കൂടി ശ്രദ്ധ പുലർത്തണമായിരുന്നെന്നാണ് രമേശ് പിഷാരടി പറയുന്നത്.
ആരോപണങ്ങൾ തെളിയും രാഹുലിനെ സ്ഥാനങ്ങളിൽ നിന്നും നീക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ വിഷയത്തിൽ ഷാഫി പറമ്പിലിന് എതിരായ വിമർശനങ്ങളും സ്വാഭാവികമാണ്. രാഹുലിന്‍റെ സുഹൃത്ത് ആയതിനാൽ ഇത്തരം വിമർശനങ്ങൾ ഉണ്ടാകും.
ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ രാഹുലിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഉമ്മൻചാണ്ടിക്കെതിരെയും ആരോപണങ്ങൾ ഉയർന്നപ്പോൾ രണ്ടര വർഷം പല രീതിയിൽ പ്രതിഷേധങ്ങളുണ്ടായെന്നും രമേഷ് പിഷാരടി കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധങ്ങൾ സ്വാഭാവികമായി ഉണ്ടാകും. വിധി വരട്ടെയെന്ന് പറയാൻ രാഹുലിന്‍റെ വിഷയത്തിൽ ഒരു പരാതി പോലുമില്ലെന്നും രമേഷ് പിഷാരടി ന്യായീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്