"കിട്ടുന്നില്ല കിട്ടുന്നില്ല എന്ന് പറയരുത്"; കേരളത്തിന് തരണമെങ്കിൽ എൻഡിഎ അധികാരത്തിൽ വരണം: രാജീവ് ചന്ദ്രശേഖർ

FEBRUARY 1, 2026, 3:20 AM

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിന് ഒന്നും കിട്ടിയിട്ടില്ല എന്ന് പ്രചരിപ്പിക്കുന്നത് എൽഡിഎഫ് സർക്കാരാണ്. 10, 11 ബജറ്റിൽ എത്രയോ കാര്യങ്ങൾ കേരളത്തിനുവേണ്ടി നൽകി. വെറുതെ പ്രഖ്യാപിച്ചിട്ട് കാര്യമില്ലല്ലോ? തന്ന കാര്യങ്ങൾ ചെയ്യാതെ ബജറ്റ് സമയത്ത് ദുഷ്പ്രചരണം ചെയ്യുകയല്ല വേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.

നേരത്തെ തന്നതുപോലും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. കിട്ടുന്നില്ല കിട്ടുന്നില്ല എന്ന് പറയുമ്പോൾ എന്ത് നടപ്പാക്കി എന്ന് കൂടി പറയണമെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. പുതിയ പ്രോജക്ടുകൾ നടപ്പാക്കണമെങ്കിൽ കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരണം. ഡബിൾ എൻജിൻ സർക്കാർ വന്നാലേ കാര്യങ്ങൾ നടക്കുകയുള്ളൂ എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ബജറ്റിൽ യുവാക്കൾക്ക് വേണ്ടി ധാരാളം അവസരങ്ങൾ ഉണ്ട്. ഇന്ത്യയിലാകെ യുവാക്കൾക്ക് ആ അവസരങ്ങൾ ലഭിക്കും. അത് ഇവിടെ നടപ്പാക്കാൻ സംസ്ഥാന സർക്കാറിന് കപ്പാസിറ്റി വേണം. ഇതുവരെ കൊടുത്ത പദ്ധതികൾ സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയുന്നില്ല. എന്നിട്ടാണോ റെയിൽവേ ഉണ്ടാക്കാൻ പോകുന്നതെന്നും രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam