ഭൂമി കുംഭകോണത്തില്‍ അടിപതറി ബിജെപി: ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടി രാജീവ് ചന്ദ്രശേഖര്‍, മാധ്യമങ്ങളോട് കയര്‍ത്ത് ബിജെപി ജനറല്‍ സെക്രട്ടറി

OCTOBER 27, 2025, 2:09 AM

വാര്‍ത്താസമ്മേളനത്തില്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ കൃത്യമായ മറുപടി പറയാനാകാതെ വലഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അധ്യക്ഷനെ രക്ഷിക്കാനിറങ്ങിയ ബിജെപി ജനറല്‍ സെക്രട്ടറി എസ് സുരേഷ് മാധ്യമങ്ങളോട് കയര്‍ക്കുകയും ചെയ്തു. ഒടുവില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ മോശം ആംഗ്യം കാണിച്ചാണ് രാജീവ് ചന്ദ്രശേഖര്‍ ഇറങ്ങിപ്പോയത്.

അതേസമയം രാജീവ് ചന്ദ്രശേഖരനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പരാതിക്കാരനായ അഡ്വ. ജഗദേഷ് കുമാര്‍. ബിജെപിയുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും വര്‍ഷങ്ങളായി മൂടിവെച്ച അഴിമതിയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതുവരെ നിയമ പോരാട്ടം നടത്തുമെന്നും  പരാതിക്കാരന്‍ വ്യക്തമാക്കി.6 കോടിക്ക് നല്‍കിയ ഭൂമി 500 കോടി രൂപക്കാണ് രാജീവ് ചന്ദ്രശേഖര്‍ മറിച്ചു വിറ്റത്. ഇതുമായി ബന്ധപ്പെട്ട ലോകായുക്ത അന്വേഷണം എങ്ങുമെത്താത്ത നിലയിലാണെന്നാണ് പുറത്തു വരുന്ന റിപോര്‍ട്ട്.2014 നവംബര്‍ 29 മുതല്‍ വിഷയം ലോകായുക്തക്ക് മുന്നില്‍ എത്തി. ഫയല്‍ അന്തിമ പരിശോധനയ്ക്ക് അവസാനമായി ലോകായുക്തയ്ക്ക് മുന്നിലെത്തിയതാവട്ടെ 2024 ജൂലൈ 16നുമാണ്.ആകെ 21 തവണ ഫയല്‍ ലോകായുക്തക്ക് മുന്നിലെത്തിയതായാണ് വിവരം. എന്നിട്ടും ഇതുവരെ ലോകായുക്ത അന്തിമ തീരുമാനം എടുത്തില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam