തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ആറ് ജില്ലകളില്‍ യെല്ലോ അലേർട്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട തീവ്രമഴ പെയ്തേക്കും എന്നാണ് മുന്നറിയിപ്പ്.
പതിനെട്ടാം തിയ്യതി കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ മാത്രമാണ് നിലവില്‍ യെല്ലോ അലേർട്ടുള്ളത്. 20ാം തിയ്യതി വരെ നിലവില്‍ മറ്റൊരു ജില്ലയിലും അലേർട്ടുകളില്ല. ചാറല്മഴയോ ഇടത്തരം മഴയോ ആണ് ഈ ദിവസങ്ങളില്‍ ലഭിക്കുക.
അതേസമയം സംസ്ഥാനത്തെവിടെയും പ്രളയസാധ്യത നിലവിലില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്