കണ്ണൂര്‍: തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിയില്‍ ടിടിഇയെ ആക്രമിച്ച കേസ് എഴുതിത്തള്ളി റെയില്‍വേ പൊലീസ്. പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് സംഭവത്തിൽ പോലീസിന്റെ വിശദീകരണം. ആക്രമണത്തില്‍ ആലുവ സ്വദേശി ജെയ്‌സണ്‍ തോമസിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
അതേസമയം ആക്രമിച്ചയാളുടെ ഫോട്ടോ റെയില്‍വേ പൊലീസിന് കൈമാറിയിട്ടും പ്രതിയെ കണ്ടെത്താനായില്ലെന്നാണ് കേസ് എഴുതിത്തള്ളിയതിന് കാരണമായി പോലീസ് വ്യക്തമാക്കുന്നത്.
ട്രെയിനുകളില്‍ ഭിക്ഷാടനം നടത്തുന്നയാളായിരുന്നു ടിടിഇയെ ആക്രമിച്ചത്. തിരുവനന്തപുരം സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ നീങ്ങിത്തുടങ്ങിയ ഉടനെയായിരുന്നു സംഭവം. അക്രമത്തിന് പിന്നാലെ പ്രതി ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
