പാലക്കാട്: ജില്ലാ റവന്യൂ അസംബ്ലിയില്‍ പാലക്കാട് നിയോജക മണ്ഡലത്തിലെ അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി റവന്യൂ മന്ത്രിക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കത്ത് നല്‍കി. പാലക്കാട് നഗരസഭയിലെ സുന്ദരം കോളനിയില്‍ കൈവശ രേഖയുള്ള 86 കുടുംബങ്ങള്‍ക്ക് അടിയന്തരമായി പട്ടയം വിതരണം ചെയ്യണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വിഭജനത്തില്‍ 23-ാം വാര്‍ഡായ പിരായിരി പഞ്ചായത്തില്‍ ഏക വില്ലേജ് ഓഫീസാണുള്ളത്. ഈ ഓഫീസില്‍ അധികതസ്തികകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമാകാത്തതും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കൂടാതെ പാലക്കാട് നഗരത്തിലെ പാലക്കാട്-3 (കൊപ്പം) വില്ലേജ് ഓഫീസിലെ സ്ഥലപരിമിതിക്ക് പരിഹാരമായി സര്‍ക്കാരിന്റെ സ്മാര്‍ട്ട് വില്ലേജ് പദ്ധതിയില്‍ പാലക്കാട്-3, യാക്കര വില്ലേജ് ഓഫീസുകളെ കൂടി പരിഗണിക്കുക, വീട് നിര്‍മാണത്തിനായി ഭൂമി തരംമാറ്റാന്‍ നല്‍കിയാല്‍ വര്‍ഷങ്ങളോളം കാത്തിരിക്കുന്ന അവസ്ഥയ്ക്ക് പരിഹാരം കാണുക, പാലക്കാട് നഗരത്തില്‍ റവന്യൂ ടവര്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്