രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്: പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണസംഘം

DECEMBER 6, 2025, 7:44 PM

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്ത കേസിൽ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണസംഘം. 

  23 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുക. രാഹുലിന്റെ മുൻകൂർ ജാമ്യ അപേക്ഷ നാളെ പരിഗണിക്കാനിരിക്കെയാണ് നടപടികൾ വേഗത്തിലാക്കുന്നത്.

മൊഴി നൽകാൻ തയാറെന്ന് പരാതിക്കാരി അറിയിച്ചിരുന്നു. രാഹുലിനെതിരെ കൂടുതൽ തെളിവുകൾ ഹാജരാക്കാൻ എസ്ഐടി നീക്കം. 

vachakam
vachakam
vachakam

  അതേസമയം രാഹുലിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. രാഹുൽ കർണാടകയിൽ തന്നെ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.

രാഹുലിന് കർണാടകയിൽ ഒളിവിൽ കഴിയാൻ കോൺഗ്രസിന്റെ സഹായം ലഭിക്കുന്നുണ്ടെന്നാണ് സിപിഎം ഉൾപ്പെടെ ആരോപിക്കുന്നത്. എന്നാൽ 11 ദിവസമായിട്ടും രാഹുലിനെ പിടികൂടാൻ സാധിക്കാത്തതിൽ പോലീസിനും ആഭ്യന്തര വകുപ്പിനും എതിരെ വിമർശനം ഉയരുന്നുണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam