പാലക്കാട്: ലൈംഗികാരോപണ വിവാദങ്ങൾക്ക് ശേഷം ആദ്യമായി പൊതുപരിപാടിയിൽ ഉദ്ഘാടകനായെത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.പാലക്കാട് ഡിപ്പോയിൽ നിന്നും ബെംഗളൂരുവിലേക്ക് പോകുന്ന പുതിയ കെഎസ്ആർടിസി എസി സീറ്റർ ബസ് സർവീസ് ഉദ്ഘാടനം ചെയ്യാനാണ് രാഹുൽ എത്തിയത്.ഇന്നലെ രാത്രി എട്ടരയോടെ പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു ഉദ്ഘാടന ചടങ്ങ് നടന്നത്.
വിവാദങ്ങൾക്ക് ശേഷം ഇതാദ്യമായാണ് രാഹുൽ പൊതു പരിപാടിയിൽ പങ്കെടുക്കുന്നത്. രാഹുലിനെ പൊതു പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന് ബിജെപിയും ഡിവൈഎഫ്ഐയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ യാതൊരു പ്രതിഷേധങ്ങളും ഉണ്ടായിരുന്നില്ല. പരിപാടിയെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നാണ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി.റിയാസുദീൻ പറഞ്ഞത്. ബസ് സർവീസിന്റെ ഉദ്ഘാടനത്തെ കുറിച്ച് സിഐടിയു, ബിഎംഎസ് ട്രേഡ് യൂണിയൻ നേതാക്കൾക്ക് നേരത്തെ അറിയാമായിരുന്നു. സിഐടിയു യൂണിയനിലെ പല ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്തു.
ഞായറാഴ്ച രാത്രി 8.50നു പാലക്കാട് ബസ്സ് സ്റ്റാൻഡിലെത്തിയ രാഹുൽ, ഉദ്ഘാടനം നിർവഹിച്ച ശേഷം പങ്കെടുക്കാനെത്തിയ ആളുകളോട് സംസാരിച്ച് രാത്രി 9: 20 നാണ് തിരിച്ചത്. ബെംഗളൂരുവിലേക്ക് എസി ബസ് വേണമെന്ന പാലക്കാട്ടുകാരുടെ ദീർഘ നാളത്തെ ആവശ്യമാണ് യാഥാർഥ്യമായതെന്ന് രാഹുൽ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പറഞ്ഞു. ഈ ആവശ്യം പല തവണ ഗതാഗതമന്ത്രിയുമായി സംസാരിച്ചിരുന്നുവെന്നും അന്തർ സംസ്ഥാനങ്ങളിലേക്ക് പുതിയ സർവീസുകൾ കൂടി ഉടൻ ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
