സ്കൂൾ ക്വിസിൽ സവർക്കറെ പുകഴ്ത്തി ചോദ്യം; കാസർകോട് വിദ്യാഭ്യാസ വകുപ്പിന്റെ ചോദ്യാവലി വിവാദത്തിൽ

AUGUST 7, 2026, 9:54 PM

കാസർകോട്: സ്കൂൾ ക്വിസിനായി വിദ്യാഭ്യാസ വകുപ്പ് നൽകിയ ചോദ്യാവലിയിൽ വി.ഡി. സവർക്കറെ പുകഴ്ത്തുന്ന തരത്തിലുള്ള ചോദ്യം ഉൾപ്പെടുത്തിയതിൽ വിവാദം. മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിലേക്ക് നൽകിയ ഫ്രീഡം ക്വിസ് ചോദ്യാവലിയിലാണ് വിവാദമായ ചോദ്യം ഉൾപ്പെട്ടത്.

'ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?' എന്ന ചോദ്യത്തിന് ഉത്തരമായി വി.ഡി. സവർക്കർ എന്നാണ് നൽകിയിരിക്കുന്നത്. എൽ.പി. വിഭാഗം വിദ്യാർഥികൾക്കായി തയ്യാറാക്കിയ ക്വിസിലെ ടൈബ്രേക്കർ ചോദ്യമായാണ് ഇത് ഉൾപ്പെടുത്തിയിരുന്നത്.

മൂന്ന് ഉപജില്ലകളിലെയും സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷന്റെ ചുമതലയുള്ള അധ്യാപകർ ചേർന്നാണ് ചോദ്യാവലി തയ്യാറാക്കിയത്. ചോദ്യാവലി തയ്യാറാക്കുന്നതിന് ഉപജില്ല തലത്തിൽ പ്രത്യേകം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെന്നാണ് വിവരം.

vachakam
vachakam
vachakam

അവരുടെ അറിവോടെയാണ് വിവാദ ചോദ്യം ചോദ്യാവലിയിൽ ഉൾപ്പെടുത്തിയതെന്നാണ് ആരോപണം. ചരിത്രപരമായ വസ്തുതകളെ തെറ്റായി അവതരിപ്പിക്കുന്ന തരത്തിലുള്ള ചോദ്യം സ്കൂൾ ക്വിസിൽ ഉൾപ്പെടുത്തിയതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.

വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ സംഭവത്തിൽ പരിശോധന നടത്തുമെന്ന് കാസർകോട് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ (ഡിഡിഇ) അറിയിച്ചു. ചോദ്യാവലി തയ്യാറാക്കിയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും വിവാദ ചോദ്യം ഉൾപ്പെടാനുണ്ടായ സാഹചര്യവും പരിശോധിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam