തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാൻ സാധിക്കാത്തതിലെ വിഷമം പങ്കുവെച്ച് പി വി അൻവർ. നിലവിൽ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ വിശ്രമത്തിലാണ്.
ഫേസ്ബുക്ക് വഴിയാണ് അൻവർ കുറിപ്പ് പങ്കുവെച്ചത്.
പ്രിയമുള്ളവരെ,
കേരളത്തിന് പുത്തൻ പ്രതീക്ഷ നൽകി അധികാരമേൽക്കുന്ന യു.ഡി.എഫ് സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ സംബന്ധിക്കുന്നതിന് വേണ്ടി രണ്ടു ദിവസങ്ങൾക്കു മുമ്പേ തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു.
എന്നാൽ,കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് ഉണ്ടായ ചെറിയ ഒരു അപകടത്തിന്റെ ഭാഗമായി ഇപ്പോൾ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ ബെഡ് റസ്റ്റിൽ ആണ്.
പുതിയ സർക്കാർ അധികാരമേൽക്കുന്നത് നേരിൽ കാണണമെന്നും ആ ചടങ്ങിന് സാക്ഷിയാകണമെന്നും അതിയായ ആഗ്രഹമുണ്ടായിരുന്നു.
മേൽ സൂചിപ്പിച്ചതുപോലെയുള്ള ഒരു സാഹചര്യത്തിൽ ആയതിനാൽ ഈ അവസരത്തിൽ മീഡിയ വഴി ചടങ്ങ് കാണുക മാത്രമാണ് ഏക വഴി.
പുതിയ സർക്കാറിനും,മുഖ്യമന്ത്രിക്കും,മന്ത്രിമാർക്കും എല്ലാവിധ ആശംസകളും നേരുന്നു.കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങളോടൊപ്പം നിൽക്കാനും അവർക്കുവേണ്ടി പ്രവർത്തിക്കാനും ഈ സർക്കാറിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
