പുനലൂർ പോളിടെക്നിക്കിലെ മോർഫിങ് കേസ്: ചിത്രങ്ങൾ അശ്ലീല സൈറ്റുകളിൽ; വിദ്യാർഥിക്കെതിരെ കൂടുതൽ‌ പരാതികൾ 

OCTOBER 8, 2026, 11:07 PM

പുനലൂർ: അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ എൻജിനീയറിങ് വിദ്യാർഥിക്കെതിരെ കൂടുതൽ കേസുകളുണ്ടായേക്കും. വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വെബ്‌സൈറ്റുകളിൽ പ്രചരിപ്പിച്ചെന്ന കേസിൽ രേഖാമൂലം പരാതി നൽകിയില്ലെങ്കിലും തങ്ങളുടെ ഫോട്ടോയും ദുരുപയോഗം ചെയ്തുവെന്ന് ഒട്ടേറെ വിദ്യാർഥിനികൾ പ്രിൻസിപ്പലിനോട് വാക്കാൽ പരാതി പറഞ്ഞിട്ടുണ്ടെന്നു വിവരം. 

പുനലൂര്‍ പോളിടെക്നിക്കിലെ വിദ്യാർഥി എസ്.അച്യുതിനെതിരെയാണ് കേസുകൾ. ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്ന് ഇയാൾ രക്ഷിതാക്കളോടും അധ്യാപകരോടും സമ്മതിച്ചിട്ടുണ്ട്. അച്യുതിനെ കോളജിൽ നിന്നും സസ്പെൻഡ് ചെയ്തു.

പോളിടെക്നിക്കിലെ അഞ്ചാം സെമസ്റ്റർ ഇലക്ട്രോണിക്സ് എൻജിനീയറിങ് വിദ്യാർഥിയാണ് അച്യുത്. 

vachakam
vachakam
vachakam

അതേസമയം അച്യുതനെതിരെ രണ്ട് വിദ്യാർഥിനികൾ ആണ് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയിരിക്കുന്നത്. സംഭവത്തെത്തുടർന്ന് പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ അടിയന്തിര അക്കാദമിക് കമ്മിറ്റി ചേർന്നു. യോഗത്തിലെ തീരുമാനപ്രകാരവും പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുമാണ് ശിക്ഷാനടപടി സ്വീകരിച്ചത്. ഉടൻ പൊലീസിലും പരാതി നൽകി. ഇന്നലെ പൊലീസ് കോളജിൽ എത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം ഊർജിതമാക്കി.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam