സംസ്ഥാനത്ത് ഇന്ന് പൾസ് പോളിയോ യജ്ഞം; അഞ്ച് വയസിന് താഴെയുള്ള 19.8 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന്

JUNE 27, 2026, 11:10 PM

തിരുവനന്തപുരം: പോളിയോ നിർമാർജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യും. 19,80,224 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക.

രാവിലെ എട്ട് മണിക്ക് തിരുവനന്തപുരം തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ ആരോഗ്യ മന്ത്രി കെ. മുരളീധരൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഗതാഗത മന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിച്ചു.

സംസ്ഥാനത്താകെ 22,288 ബൂത്തുകളാണ് തുള്ളിമരുന്ന് വിതരണത്തിനായി ഒരുക്കിയിട്ടുള്ളത്. യാത്രയിലായിരിക്കുന്ന കുട്ടികൾക്കും മരുന്ന് ലഭ്യമാക്കാൻ 539 ട്രാൻസിറ്റ് ബൂത്തുകളും 283 മൊബൈൽ ബൂത്തുകളും ഒമ്പത് ഉത്സവ-മേള ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

ഇന്ന് ബൂത്തുകളിലെത്താൻ കഴിയാത്ത കുട്ടികൾക്ക് ജൂൺ 29, 30 തീയതികളിൽ ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി തുള്ളിമരുന്ന് നൽകും. അഞ്ച് വയസിന് താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് അഭ്യർഥിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam