'പീപ്പിൾസ് ക്വസ്റ്റ്യൻ അവർ'; ജനങ്ങൾക്കും ഇനി നിയമസഭയിൽ ചോദ്യം ചോദിക്കാം; ചരിത്ര പദ്ധതിയുമായി കേരള നിയമസഭ

OCTOBER 7, 2026, 11:06 PM

തിരുവനന്തപുരം: ലോകത്തെവിടെയിരുന്നും മലയാളിക്ക്‌ കേരള നിയമസഭയിൽ ചോദ്യം ചോദിക്കാനുള്ള ചരിത്രപരമായ അവസരമൊരുങ്ങുന്നു. ഇ-നിയമസഭ വെബ് പോർട്ടൽ വഴി ആരംഭിക്കുന്ന 'പീപ്പിൾസ് ക്വസ്റ്റ്യൻ അവർ' (ജനങ്ങളുടെ ചോദ്യോത്തരവേള) പദ്ധതിക്ക് വേണ്ടിയുള്ള സോഫ്റ്റ്‌വേർ സജ്ജമായിക്കഴിഞ്ഞു. സഭാ ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തി സർക്കാരിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ രാജ്യത്താദ്യമായി ജനങ്ങൾക്ക് നേരിട്ട് നിയമസഭയിൽ ചോദ്യമുന്നയിക്കാനുള്ള അവസരം കൈവരും.

സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആശയത്തിൽ രൂപംകൊണ്ട ഈ പദ്ധതിയിലൂടെ പൊതുജനപ്രശ്നങ്ങൾ നേരിട്ട് സഭയിൽ എത്തിക്കാൻ സാധിക്കും. നിലവിൽ എം.എൽ.എമാർക്ക് മാത്രമുള്ള ചോദ്യോത്തര അവകാശമാണ് ഈ പുതിയ പരിഷ്കാരത്തിലൂടെ ജനങ്ങൾക്കും ലഭ്യമാകുന്നത്.

പൊതുപ്രശ്നങ്ങളേ പുറത്തുള്ളവർക്ക് അവതരിപ്പിക്കാനാവൂ. വെബ്‌പോർട്ടലിൽ ആധാർ അടിസ്ഥാനമാക്കി ചോദ്യകർത്താവിന്റെ ആധികാരികത സ്ഥിരീകരിക്കും. ചോദ്യം വീഡിയോയിൽ ചിത്രീകരിച്ച് അപ്‌ലോഡ് ചെയ്യണം. ഉചിതമെന്നുതോന്നുന്നവ തിരഞ്ഞെടുക്കും. ഉത്തരം നൽകാൻ മുഖ്യമന്ത്രിയെയോ ബന്ധപ്പെട്ട മന്ത്രിയെയോ സ്പീക്കർ ചുമതലപ്പെടുത്തും. ഒരു ഉപചോദ്യമേ അനുവദിക്കൂ. ഇതിന് ഓൺലൈനായി ഹാജരാകണം.

vachakam
vachakam
vachakam

നിലവിൽ നിയമസഭയിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ എം.എൽ.എ.മാർക്ക് മാത്രമാണ് അവകാശമുള്ളത്. ജനങ്ങൾക്ക് നിയമസഭമുൻപാകെ പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള മാർഗം എം.എൽ.എ.മാർ മുഖേന ഹർജിനൽകലാണ്. ബില്ലിനെപ്പറ്റിയോ, സഭയുടെ മുന്നിലുള്ള മറ്റേതെങ്കിലും വിഷയങ്ങളെപ്പറ്റിയോ ആണ് ഇങ്ങനെ പരാതികൾ അറിയിക്കാവുന്നത്.  ഹർജികൾസംബന്ധിച്ച സമിതികൾക്ക് വിടുകയാണ് പതിവ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam