യു.എസില്‍ വിവാദങ്ങള്‍ക്കിടെ വീണ്ടുമൊരു വധശിക്ഷ: ടെക്‌സസില്‍ പ്രതിയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി

OCTOBER 7, 2026, 10:18 PM

വാഷിംഗ്ടണ്‍: കഴിഞ്ഞ ആഴ്ച യു.എസിലെ ടെനെസിയില്‍ വധശിക്ഷ നടപ്പാക്കിയതിലെ പാളിച്ച വലിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു. ഇപ്പോള്‍ അതേരീതിയില്‍ മറ്റൊരു പ്രതിയുടെ വധശിക്ഷ നടപ്പാക്കിയിരിക്കുകയാണ് ടെക്‌സസ് ഭരണകൂടം. 2000 ല്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിയെ വെടിവെച്ചുകൊന്ന് പണവും സാധനങ്ങളും കവര്‍ന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ജമാല്‍ ഹൊവാര്‍ഡ് (46) എന്ന പ്രതിയെയാണ് ഹണ്ട്‌സ്വില്ലിലെ സ്റ്റേറ്റ് ജയിലില്‍ വെച്ച് മാരകമായ വിഷം കുത്തിവെച്ച് വധിച്ചത്. പ്രാദേശിക സമയം ബുധനാഴ്ച രാത്രി 8:03 ന് ഇയാളുടെ മരണം സ്ഥിരീകരിച്ചു.

കഴിഞ്ഞ ആഴ്ച ടെനെസിയില്‍ ക്രിസ്റ്റ പൈക്ക് എന്ന വനിതാ തടവുകാരിക്ക് മാരകമായ പെന്റോബാര്‍ബിറ്റല്‍ മരുന്ന് നല്‍കിയിട്ടും ശിക്ഷ നടപ്പിലാക്കാന്‍ സാധിക്കാതെ വധശിക്ഷ പാളിപ്പോയിരുന്നു. ഇതിന് സമാനമായ മരുന്നാണ് ടെക്‌സസ് അധികൃതരും ഉപയോഗിക്കുന്നതെന്നും, കയ്യിലുള്ള മരുന്നിന്റെ ഗുണനിലവാരം കുറഞ്ഞിട്ടുണ്ടെന്നും ആരോപിച്ച് വധശിക്ഷ നിര്‍ത്തിവെക്കണമെന്ന് ഹൊവാര്‍ഡിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു. കാര്യക്ഷമമായ അന്വേഷണം നടത്തുന്നതിനായി ശിക്ഷ 30 ദിവസത്തേക്ക് നീട്ടിവെക്കണമെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ടിനോട് അഭ്യര്‍ത്ഥിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.

അവസാന നിമിഷം നല്‍കിയ ഹര്‍ജികളും യു.എസ് സുപ്രീം കോടതി തള്ളിയതോടെയാണ് വധശിക്ഷ നടപ്പിലാക്കാന്‍ വഴിതെളിഞ്ഞത്. ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ്, കൊല്ലപ്പെട്ട കടയുടമയുടെ കുടുംബത്തോട് ഹൊവാര്‍ഡ് മാപ്പപേക്ഷിച്ചു. 'സംഭവിച്ചതിലെല്ലാം ഞാന്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നു, എന്നെങ്കിലും നിങ്ങള്‍ക്ക് എന്നോട് ക്ഷമിക്കാന്‍ കഴിയുമെന്ന് കരുതുന്നു,' എന്നായിരുന്നു ഇയാളുടെ അവസാന വാക്കുകള്‍. 20-ാം വയസ്സില്‍ നടത്തിയ കവര്‍ച്ച ശ്രമത്തിനിടയിലാണ് ഹൊവാര്‍ഡ് കടജീവനക്കാരിയായ വിക്കി സ്വാര്‍ട്ടൗട്ടിനെ (42) വെടിവെച്ച് കൊലപ്പെടുത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam