ഫ്ലൂ സീസൺ വരുന്നു; കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ വാക്സിൻ നിർബന്ധമെന്ന് ആരോഗ്യ വിദഗ്ദ്ധർ

OCTOBER 7, 2026, 10:37 PM

മഞ്ഞുകാലത്തിനും പനികാലത്തിനും  മുന്നോടിയായി, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും രക്ഷിതാക്കൾക്ക് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും ലക്ഷ്യമിട്ട് ഇൻഫെക്ഷ്യസ് ഡിസീസ് സൊസൈറ്റി ഓഫ് അമേരിക്ക (IDSA) നിർദ്ദേശങ്ങൾ പുറത്തിറക്കി.

6 മാസത്തിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഫ്ലൂ വാക്സിൻ (Flu Vaccine) നിർബന്ധമായും നൽകണമെന്ന് വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു. ഫ്ലൂ ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്നതിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിലും ഭൂരിഭാഗവും വാക്സിൻ എടുക്കാത്ത കുട്ടികളാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 

6 മാസം മുതൽ 23 മാസം വരെയുള്ള കുഞ്ഞുങ്ങൾക്ക് ഇൻജക്ഷൻ വാക്സിനും, 2 മുതൽ 8 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഇൻജക്ഷനായോ മൂക്കിലൊഴിക്കുന്ന നാസൽ സ്പ്രേയായോ (Nasal Spray) വാക്സിൻ നൽകാം. എന്നാൽ അസ്ത്മാ രോഗമുള്ളവർക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞ കുട്ടികൾക്കും നാസൽ സ്പ്രേ നൽകരുത്.

vachakam
vachakam
vachakam

വീടുകളിൽ കരുതേണ്ട മുൻകരുതലുകൾ:

  1. പനി, തൊണ്ടവേദന, ചുമ, ശരീരവേദന, ക്ഷീണം, ഛർദ്ദി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
  2. പനി കുറയ്ക്കുന്നതിനായി ഡോക്ടറുടെ നിർദ്ദേശപ്രകാരം ചൈൽഡ് അസെറ്റാമിനോഫെൻ (Child Acetaminophen / Tylenol) അല്ലെങ്കിൽ ഐബുപ്രോഫെൻ (Ibuprofen / Advil) എന്നിവ വീട്ടിൽ കരുതുക.
  3. കുട്ടിക്ക് ആവശ്യത്തിന് വെള്ളവും ദ്രാവക രൂപത്തിലുള്ള ആഹാരങ്ങളും നൽകുക.
  4. രോഗലക്ഷണങ്ങൾ ഉള്ള കുട്ടികളെ മറ്റ് കുടുംബാംഗങ്ങളിൽ നിന്ന് മാറ്റി നിർത്തി ശുശ്രൂഷിക്കുക.
  5. ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്കോ, അസ്ത്മ, ക്യാൻസർ, ശ്വാസകോശ രോഗങ്ങൾ പോലെയുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ള കുട്ടികൾക്കോ പനി ലക്ഷണങ്ങൾ കണ്ടാൽ ഉടനടി പീഡിയാട്രീഷ്യന്റെ സേവനം തേടേണ്ടതാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam