പത്തനംതിട്ട: ബലാത്സംഗ കേസുകളിലെ പ്രതി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റിട്ടതിന് യുവാവിനെതിരെ കേസ്. പത്തനംതിട്ട അടൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മാര്‍ബറോ എന്ന പേരിലുള്ള ഇന്‍സ്റ്റാ അക്കൗണ്ടിലൂടെയായിരുന്നു പോസ്റ്റ് ഇട്ടത്. വീഡിയോ പോസ്റ്റ് ചെയ്ത ചിറയിന്‍കീഴ് സ്വദേശി അല്‍ റാഷിദിനോടാണ് അടൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
തന്റെ വീട്ടില്‍ പൊലീസ് എത്തിയതിന്റെ ദൃശ്യം അല്‍ റാഷിദ് പുറത്ത് വിട്ടിരുന്നു. ഭാരതീയ ന്യായസംഹിത 192, 356 (2) കേരള പൊലീസ് ആക്ട് 120 (ഒ) വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയ പൊലീസ് പരിശോധന നടത്തിയെന്നും ആരോപണമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
