വാഷിംഗ്‌ടൺ : വാഹനത്തിന്റെ സ്റ്റിയറിംഗ് സിസ്റ്റത്തിലെ തകരാറിനെ തുടർന്ന് 2,65,000-ത്തിലധികം റാം (Ram) കാർഗോ വാനുകൾ തിരിച്ചുവിളിക്കുന്നു. 2022 മുതൽ 2026 വരെയുള്ള മോഡൽ വർഷങ്ങളിലെ പ്രോമാസ്റ്റർ വാനുകളിലാണ് നിർമ്മാതാക്കളായ സ്റ്റെല്ലാന്റിസ് തകരാർ കണ്ടെത്തിയിരിക്കുന്നത്.
വാഹനത്തിന്റെ ഇലക്ട്രിക് പവർ സ്റ്റിയറിംഗ് സിസ്റ്റത്തിലേക്ക് വെള്ളം കയറുന്നത് ഇലക്ട്രിക്കൽ വയറിംഗിന് കേടുപാടുകൾ വരുത്തുകയും, പവർ സ്റ്റിയറിംഗ് അസിസ്റ്റ് പൂർണ്ണമായി പ്രവർത്തനരഹിതമാവുകയും ചെയ്യും. ഇത് അപകട സാധ്യത വർദ്ധിപ്പിക്കുന്നതായി യു.എസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (NHTSA) വ്യക്തമാക്കി.
യു.എസിന് പുറമെ കാനഡയിലെ 20,000-ത്തോളം വാനുകളും മെക്സിക്കോയിലെ 3,000-ലധികം വാനുകളും തിരിച്ചുവിളിക്കുന്നുണ്ട്.വാഹനം പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വയറിംഗ് ഹാർനെസ് സൗജന്യമായി മാറ്റി നൽകും.
അറ്റകുറ്റപ്പണികൾക്കുള്ള ചിലവുകൾ പൂർണ്ണമായും സ്റ്റെല്ലാന്റിസ് കമ്പനി തന്നെ വഹിക്കും.സർവീസ് ഷെഡ്യൂൾ ചെയ്യുന്നതിനായി ഉടമകളെ ഉടൻ തന്നെ കമ്പനി ബന്ധപ്പെടുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഉടമകൾക്ക് 1-800-853-1403 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
