തിരുവനന്തപുരം: കോർപ്പറേഷൻ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാത്ത സുഗതന്റെ ഒപ്പ് വ്യാജമായി ഇട്ടെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്.
മേയർ വി വി രാജേഷ്, ആർ സുഗതൻ, കോർപ്പറേഷൻ സെക്രട്ടറി എന്നിവർക്കെതിരെയാണ് കേസെടുത്തത്. പ്രതികൾക്കെതിരെ ഗുരുതര പരാമർശങ്ങളാണ് എഫ്ഐആറിൽ ഉള്ളത്. കോർപ്പറേഷൻ ഭരണം നിലനിർത്താൻ സുഗതന്റെ വ്യാജ ഒപ്പിട്ടു. മേയറും സുഗതനും കോർപ്പറേഷൻ സെക്രട്ടറിയും ചേർന്ന് ഗൂഢാലോചന നടത്തി. പ്രതികൾ വ്യാജരേഖ ചമച്ചു തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ഉൾപ്പെടെ ഏഴ് വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ് പി ദീപക്കായിരുന്നു കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാത്ത സുഗതന്റെ ഒപ്പ് വ്യാജമായി ഇട്ടെന്ന പരാതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയത്.
വിശദമായ പരിശോധനയ്ക്ക് ശേഷമാണ് പൊലീസ് വ്യാജ ഒപ്പ് പരാതിയിൽ കേസെടുത്തിരിക്കുന്നത്.സുഗതന്റെ ഒപ്പ് പൂര്‍ണമായും വ്യജമാണെന്ന നിലപാടിലാണ് എൽഡിഎഫ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
