നവവധുവിനെ ഭർത്താവ് ക്രൂരമായി മർദിച്ച സംഭവം:  ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

OCTOBER 7, 2026, 8:38 PM

കൊല്ലം: നീണ്ടകര സ്വദേശിയായ യുവതിയെ ഭർത്താവ് ക്രൂരമായി മർദിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കേരള പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. പരാതിയിലെ ആരോപണങ്ങളിൽ അടിയന്തര നടപടി വേണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടത്.

കൊല്ലത്തെ സ്ത്രീധന പീഡന പരാതിയിൽ കൂടുതൽ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രതി നന്ദു ദിനേശ് യുവതിയുടെ വീട്ടിൽ നിന്ന് 25 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും കൈക്കലാക്കിയെന്ന് കണ്ടെത്തിയിരുന്നു. യുവതിയെ നാട്ടിൽ എത്തിക്കുന്നതിന് മുമ്പ് ബാക്കിയുണ്ടായിരുന്ന പണം കൂടി നന്ദു സ്വന്തം അക്കൗണ്ടിൽ ആക്കി എന്നാണ് വിവരം. 20 പവനിലധികം ആഭരണങ്ങൾ പ്രതിയുടെ വീട്ടിലായിരുന്നു.

 ഭർത്താവ് നന്ദുവും ഭർതൃവീട്ടുകാരും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചെന്നും ഉപദ്രവിച്ചെന്നുമായിരുന്നു അഞ്ജുവിന്റെ പരാതി. സൗദിയിൽവെച്ചാണ് യുവതി ഭർത്താവിന്റെ ക്രൂരപീഡനത്തിനിരയായത്. സൗദിയിലെ വീട്ടിൽവെച്ച് ലാപ്ടോപ്പ് ചാർജർ, ബെൽറ്റ്, കുക്കർ തുടങ്ങിയവ കൊണ്ടെല്ലാം അഞ്ജുവിനെ ഭർത്താവ് മർദിച്ചു. മർദനമേറ്റ് യുവതിയുടെ ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. ഇതിനുപുറമേ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയതായും ഭീഷണിപ്പെടുത്തി റെക്കോ‍ർഡ് ചെയ്ത ശബ്ദരേഖ ഭർത്താവ് പ്രചരിപ്പിച്ചതായും യുവതി പറഞ്ഞിരുന്നു.

vachakam
vachakam
vachakam

അഞ്ജുവിന്റെ പരാതിയിൽ ഭർത്താവ് നന്ദു, അ‍ച്ഛൻ ദിനേശ്, അമ്മ ജ​ഗദമ്മ എന്നിവർക്കെതിരേ ചവറ പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഈ കേസിൽ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് ദേശീയ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam