തിരുവനന്തപുരം: മന്ത്രിസഭയുടെ ശുപാർശ അംഗീകരിച്ച് കേരള പബ്ലിക് സർവീസ് കമ്മീഷൻ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി. മെയ് 25നും ഓഗസ്റ്റ് 31നും ഇടയിൽ കാലാവധി അവസാനിക്കാനിരുന്ന 289 റാങ്ക് ലിസ്റ്റുകളാണ് നവംബർ 30 വരെ നീട്ടിയത്.
30,845 ഉദ്യോഗാർഥികളാണ് നിലവിൽ ഈ റാങ്ക് ലിസ്റ്റുകളിലുള്ളത്. സർക്കാരുമായി നേരിട്ടുള്ള ഏറ്റുമുട്ടൽ വേണ്ടെന്ന നിലപാടിലാണ് പിഎസ്‌സിയിലെ എൽഡിഎഫ് നോമിനികളായ 19 അംഗങ്ങളും തീരുമാനം പിന്തുണച്ചത്.
അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലും സിവിൽ സപ്ലൈസ് വകുപ്പിലെ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലും വലിയ തോതിൽ നിയമന സാധ്യതയാണ് ഇതിലൂടെ തുറക്കുന്നത്.
സോഷ്യോളജി, സൈക്കോളജി, ഫിലോസഫി, മലയാളം, ബിസിനസ് മാനേജ്മെന്റ്, മൈക്രോബയോളജി, മ്യൂസിക്, സുവോളജി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിലെ അസിസ്റ്റന്റ് പ്രൊഫസർ നിയമനങ്ങൾക്കും കാലാവധി നീട്ടൽ ബാധകമാണ്.
കൂടാതെ ഹയർ സെക്കൻഡറി, ഹൈസ്കൂൾ അധ്യാപക നിയമനങ്ങൾ, എൽഡി ടൈപ്പിസ്റ്റ്, കമ്പനി ബോർഡ് നിയമനങ്ങളിലേക്കുള്ള എൽഡി ടൈപ്പിസ്റ്റ് തസ്തികകൾ, സപ്ലൈക്കോയിലെ അസിസ്റ്റന്റ് സെയിൽസ്മാൻ നിയമനങ്ങൾ, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിലേക്കുള്ള റാങ്ക് ലിസ്റ്റുകൾക്കും അംഗീകാരം നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
