തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടിൽ പരീക്ഷാ വിഭാഗത്തിലെ കംപ്യൂട്ടറുകൾ പിടിച്ചെടുക്കാൻ നീക്കം.
പിഎസ്സിയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യും. ഉദ്യോഗസ്ഥരുടെ ഫോൺകോൾ വിശദാംശങ്ങളും ശേഖരിക്കും.
പിഎസ്സി പരീക്ഷാ ക്രമക്കേടിൽ 90 ലേറെ പരാതികളാണ് എസ്ഐടിക്ക് ഇതുവരെ ലഭിച്ചത്. ഈ പരാതികളെല്ലാം വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിലെ ക്രമക്കേടിൽ കഴിഞ്ഞ ദിവസം പുതിയ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിശദമായ പരിശോധനകൾക്ക് ശേഷമാണ് കേസെടുത്തത്.
അന്വേഷണ സംഘം വിപുലീകരിക്കാനും തീരുമാനമുണ്ട്. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
