കൊച്ചി: 13 വർഷത്തിന് ശേഷമാണ് അധ്യാപകന്റെ കൈവെട്ട് കേസിലെ ഒന്നാം പ്രതി സവാദ് അറസ്റ്റിലായത്. സവാദിന്റെ അറസ്റ്റിൽ പ്രൊഫ ടിജെ ജോസഫിന്റെ പ്രതികരണം ഇങ്ങനെയാണ്.
''തന്നെ ഉപദ്രവിച്ച ആളെന്ന നിലയിലാണ് സവാദ് പിടിയിലായത്. ഇതിൽ വ്യക്തിപരമായി പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല.
ഏറ്റവും കൂടുതൽ മുറിപ്പെടുത്തിയ ആൾ എന്ന നിലയിലാണ് സവാദ് ഒന്നാം പ്രതിയായത്. ആസൂത്രണം നടത്തിയവരും അക്രമത്തിന് ആഹ്വാനം ചെയ്തവരുമാണ് ശരിക്കും മുഖ്യപ്രതികൾ.
നിയമവ്യവസ്ഥയെ ബഹുമാനിക്കുന്ന പൗരൻ എന്ന നിലയിൽ സവാദിൻറെ അറസ്റ്റ് സന്തോഷമുണ്ടാക്കുന്ന കാര്യമാണെങ്കിലും വ്യക്തിപരമായി താൽപര്യമൊന്നുമില്ല.
എന്തായാലും 13 വർഷക്കാലം ഒളിവിലായിരുന്ന പ്രതിയെ പിടിച്ചതിൽ നിയമപാലകർക്ക് അഭിമാനിക്കാം. അവർക്ക് സമാധാനിക്കാം. ഈ കേസിൽ വ്യക്തിയെന്ന നിലയിൽ പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല.
കേസിൻറെ അന്വേഷണം ആസൂത്രകരിലേക്ക് പോയിട്ടില്ലെന്നാണ് തോന്നിയിട്ടുള്ളത്. അവരിലേക്ക് അന്വേഷണം എത്താത്തിടത്തോളം ഇത്തരം സംഭവങ്ങൾ പൂർണമായും ഇല്ലാതാക്കാനാകില്ല'' പ്രൊഫ ടിജെ ജോസഫ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്