തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് അനുകൂല സൈബര്‍ ടീമുകള്‍. രാഹുലിനെതിരെ ഉണ്ടായ ഗുരുതര ലൈംഗിക ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ രാഹുല്‍ എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ല എന്നാണ് ചോദ്യം.
അതൊക്കെ കഴിഞ്ഞശേഷം മതി നിയമസഭയിലേക്ക് പോകുന്നതെന്നും കോണ്‍ഗ്രസ് വാരിയേഴ്‌സ് സൈബര്‍ ടീം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു. അതിനിടെ താന്‍ വെറുമൊരു കണ്ണി മാത്രമാണെന്നും മാധ്യമങ്ങളുടെ ലക്ഷ്യം കോണ്‍ഗ്രസ് നേതാക്കള്‍ ആണെന്നും ഉള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാട്‌സ്ആപ്പ് സന്ദേശം മിഷന്‍ 2026 ഗ്രൂപ്പിലെത്തി.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ നടപടി സ്വീകരിച്ച ശേഷം വി ഡി സതീശന്‍, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ക്കെതിരെ സൈബര്‍ ഇടങ്ങളില്‍ വ്യക്തി അധിക്ഷേപം തുടരുകയായിരുന്നു.
വ്യാജവാര്‍ത്ത പുറത്തുവിട്ടതിന് മാധ്യമങ്ങള്‍ക്കെതിരെ നിയമം നടപടി സ്വീകരിക്കണം. അതിനുശേഷം ആകണം നിയമസഭയിലേക്ക് പോകേണ്ടത്. തനിക്കുവേണ്ടി വാദിക്കുന്ന പ്രവര്‍ത്തകരോടെങ്കിലും ഉള്ളത് പറയണമെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റ് പറയുന്നു. ഇതിനു മറുപടി ആയിട്ടാണ് മിഷന്‍ 2026 വാട്‌സ്ആപ് ഗ്രൂപ്പില്‍ രാഹുലിന്റെ സന്ദേശം എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്