കള്ളാടി മണ്ണിടിച്ചിൽ ദുരന്തമേഖല സന്ദർശിച്ച് പ്രിയങ്ക ഗാന്ധി

JULY 25, 2026, 10:09 AM

വയനാട്: കള്ളാടി മണ്ണിടിച്ചിൽ ദുരന്തമേഖല സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. ദുരന്തമുണ്ടായി 18 ദിവസത്തിന് ശേഷമാണ് പ്രിയങ്ക പ്രദേശത്തെത്തിയത്. 

ദുരന്തത്തിൽ വീട് പൂർണമായും തകർന്ന അഷ്റഫിന്റെയും കുടുംബത്തിന്റെയും, ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട കുടമ്മാളിന്റെയും കുടുംബത്തെയും പ്രിയങ്ക സന്ദർശിച്ചു. മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരിക്കേറ്റവരെയും അവർ കണ്ടു. 

ദുരന്തസ്ഥലത്ത് ശേഷിക്കുന്ന ചെളിയും അവശിഷ്ടങ്ങളും പുഴയിലേക്ക് ഒഴുകുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. അന്വേഷണം പൂർത്തിയാക്കിയ ശേഷം ദുരിതബാധിതർക്കുള്ള സാമ്പത്തിക സഹായവും സ്ഥിരമായ പുനരധിവാസ നടപടികളും വേഗത്തിലാക്കണമെന്നും അവർ പറഞ്ഞു. ദുരന്തനിവാരണ വിഷയങ്ങളിൽ രാഷ്ട്രീയ പക്ഷപാതമില്ലാതെ കേന്ദ്രം ഇടപെടണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam