വയനാട്: തിരുനെല്ലി സ്കൂളിലെ ആദിവാസി വിദ്യാർത്ഥികളോടുള്ള ക്രൂരതയില്‍ പ്രതികരിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി രംഗത്ത്. അഭിമാനകരമായ നേട്ടങ്ങൾ ഉണ്ടാക്കിയ വിദ്യാർത്ഥികൾ ആണ് മനുഷ്യരെ നാണിപ്പിക്കുന്ന സാഹചര്യങ്ങളിൽ കഴിയുന്നതെന്നും മോശം സാഹചര്യത്തിൽ കുട്ടികൾക്ക് താമസിക്കേണ്ടി വന്നത് ദൗർഭാഗ്യകരമാണ് എന്നും ദുരിത പൂർണ്ണമായ സാഹചര്യത്തിൽ വിദ്യാർത്ഥികൾ താമസിക്കുന്നു എന്നും പ്രിയങ്ക വ്യക്തമാക്കുന്നു.
സ്കൂൾ ആറളത്തേക്ക് മാറ്റുന്നത് വിദ്യാർഥികളുടെ താൽപര്യത്തിന് വിരുദ്ധമായാണ്. അടിയന്തരമായി ഹോസ്റ്റലിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി തിരുനെല്ലിയിൽ പഠനം തുടരാനുള്ള സാഹചര്യം ഒരുക്കണമെന്നും വിദ്യാർഥികളെ ആറളത്തേക്ക് മാറ്റുന്നത് ആശങ്കാജനകമെന്നും തീരുമാനം പുനപരിശോധിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. വിഷയത്തില്‍ മന്ത്രി ഒ ആർ കേളുവിന് പ്രിയങ്ക ഗാന്ധി കത്തയച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്