തിരുവനന്തപുരം: സംസ്ഥാനത്ത് അനിശ്ചിതകാല സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ. വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധന ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിക്കാത്തതിനെത്തുടർന്നാണ് തീരുമാനം എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
അതേസമയം സമരം ആരംഭിക്കുന്ന തീയതി രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നാണ് പുറത്തു വരുന്ന സൂചന. ഇതുമായി ബന്ധപ്പെട്ട് ബസുടമകൾ നേരത്തേ സൂചനാപണിമുടക്ക് നടത്തിയിരുന്നു. എന്നാൽ ബസുടമകളുടെ ആവശ്യങ്ങൾ അടിസ്ഥാനമാക്കി ഇനി സർക്കാർ തലത്തിൽ ചർച്ചയ്‌ക്കുള്ള സാദ്ധ്യത നിലനിൽക്കുന്നില്ല എന്നാണ് സൂചന.
അതേസമയം ജൂലായ് 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മുൻ മന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തെത്തുടർന്ന് അത് മാറ്റിവച്ചിരുന്നു. വിദ്യാർത്ഥി സംഘടനാ പ്രതിനിധികളും ബസുടമകളും ഗതാഗത സെക്രട്ടറിയും തമ്മിൽ ചൊവ്വാഴ്‌ച നടന്ന ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് അനിശ്ചിതകാലസമരം എന്ന തീരുമാനത്തിലേക്ക് ബസുടമകൾ എത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
