പത്തനംതിട്ട: തിരുവല്ല - കായംകുളം സംസ്ഥാനപാതയിലെ പൊടിയാടിയിൽ സ്വകാര്യ ബസ്സും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം.ടിപ്പർ ഡ്രൈവർ കോട്ടയം സ്വദേശി സന്ദീപ് (30) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് പൊടിയാടി ജങ്ഷനും പുളുക്കിഴ് പാലത്തിനും ഇടയിൽ ആയിരുന്നു അപകടം നടന്നത്.അപകടത്തിൽ ബസ് യാത്രക്കാരായ 21 പേർക്ക് പരിക്കേറ്റു.തിരുവല്ല ഭാഗത്തുനിന്നും കായംകുളത്തേക്ക് പോയ അനിഴം ബസ്സും എതിർദിശയിൽനിന്ന് വന്ന ടിപ്പറും തമ്മിലാണ് കൂട്ടിയിടിച്ചത്.
അതേസമയം, അപകടത്തിൽ പരിക്കേറ്റവരെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലായെന്നാണ് പ്രാഥമിക വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
